---
title: "തലശ്ശേരിയിൽ   നിർത്തിയിട്ട ഓട്ടോയിൽ അബോധാവസ്ഥയിൽ  കണ്ടെത്തിയ യുവാവ്  മരിച്ചു."
english_title: "A young man found unconscious in a parked auto in Thalassery has died."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/296893/A young man found unconscious in a parked auto in Thalassery has died."
published_at: "2025-06-18T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68525a2583cc0_bhbhbhbhb.jpg"
keywords: []
---

# തലശ്ശേരിയിൽ   നിർത്തിയിട്ട ഓട്ടോയിൽ അബോധാവസ്ഥയിൽ  കണ്ടെത്തിയ യുവാവ്  മരിച്ചു.

> **Lead Summary:** തലശ്ശേരി: തലശേരി കണ്ണിച്ചിറ പുതിയ റോഡിൽ ഹിന്ദി മഹാവിദ്യാലയത്തിന് സമീപം ലക്ഷ്മി നിലയത്തിൽ ലിജേഷ് നെയാണ് ജഗന്നാഥ ക്ഷേത്രത്തിന്റെ കോമ്പൗണ്ടിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ അബോധാവസ്‌ഥയിൽ കണ്ടെത്തിയത്.

## Article Content

തലശ്ശേരി: തലശേരി കണ്ണിച്ചിറ പുതിയ റോഡിൽ ഹിന്ദി മഹാവിദ്യാലയത്തിന് സമീപം ലക്ഷ്മി നിലയത്തിൽ ലിജേഷ് നെയാണ് ജഗന്നാഥ ക്ഷേത്രത്തിന്റെ കോമ്പൗണ്ടിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ അബോധാവസ്‌ഥയിൽ കണ്ടെത്തിയത്.

ഇളനീരാട്ടം കാണാനെത്തിയ യുവാവ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ഓട്ടോയിൽ കയറിയതാവാമെന്നാണ് പൊലീസ് കരുതുന്നത്. ഓട്ടോ ഡ്രൈവർ തിരിച്ചെത്തിയപ്പോഴാണ് ഓട്ടോയിൽ അബോധാവസ്ഥയിൽ യുവാവിനെ കാണുന്നത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിശോധിച്ച ഡോക്ടർ മരണം സ്ഥിരീകരിക്കുകയായിരുന്നു. നേരത്തെ ഡ്രൈവറായിരുന്നു ലിജേഷ്.

പരേതനായ രാഘവൻ - ജയലഷ്മി ദമ്പതികളുടെ മകനാണ്.

ഭാര്യ :നിഷ.

സഹോദരങ്ങൾ: ജിഗേഷ്. എൻ കെ,ബ്രിജേഷ് എൻ.കെ

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/296893/A young man found unconscious in a parked auto in Thalassery has died.)